പ്രവാസം അവസാനിപ്പിച്ചവർക്ക് റേഷൻ ലഭിക്കാൻ
വിദേശവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് റേഷൻ ലഭിക്കാൻ തങ്ങളുടെ ഫോണിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാം.
അതിനായി കേരളസിവിൽ സപ്ലൈസ് വെബ് സൈറ്റ് സന്ദർശിക്കുക, https://ecsc.civilsupplieskerala.gov.in/
അക്ഷയ, സിറ്റിസൺ എന്നിവയിൽ നിന്ന് സിറ്റിസൺ ക്ലിക്ക് ചെയ്യുന്പോൾ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടും.
അതിന് താഴെ പുതിയ രജിസ്ട്രേഷനായി (Create an Account) ക്ലിക്ക് ചെയ്ത് റേഷൻകാർഡ്, ആധാർ വിവരങ്ങൾ നൽകുക.
ലോഗിൻ വിവരങ്ങൾ (ലോഗിൻ ഐഡി, പാസ് വേഡ്, പേര്, ഈമെയിൽ, മൊബൈൽ നന്പർ) നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ലോഗിൻ ചെയ്തതിനു ശേഷം Eservices ടാബിൽ ക്ലിക്ക് ചെയ്യുക.
പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിനായി Services for families നു താഴെ Change residence status ൽ ക്ലിക്ക് ചെയ്യുക.
തിരുത്തൽ വരുത്തുന്നതിനായി Enter correction details ൽ അംഗത്തിൻ്റെ വിവരങ്ങൾ നൽകി അപേക്ഷ പ്രിൻറ് എടുക്കുക.
സ്കാൻ ചെയ്ത ഒപ്പിട്ട അപേക്ഷ, വിസ റദ്ദാക്കിയ പേജ് എന്നിവ അപ് ലോഡ് ചെയ്ത് അപേക്ഷസമർപ്പണം പൂർത്തീകരിക്കുക.

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം